14 കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

ബുധന്‍, 23 ജൂലൈ 2014 (21:13 IST)
14 കാരന്‍ ഓടിച്ച കാറിടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടന്ന രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കാര്‍ നിയന്ത്രണംവിട്ട് ദാനിലിംഡയിലെ വാഘ്ജിഭായ് ചാവ്ലില്‍ വഴിയരുകില്‍ ഉറങ്ങിക്കിടന്നവരുടെ പുറത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.

ദാനിലിംഡ മേഖലയില്‍ തൊഴിലാളികളായ റാഷിദ്ഖാന്‍ പത്താന്‍ (40) റഷിദ മുന്‍ഷിഫ ഷെയ്ക്ക്‌ (40) എന്നിവരാണ് മരിച്ചത്.

അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട കുട്ടിയെ പൊലീസ്‌ പിടികൂടി. ഹുണ്ടായ് ഐ-20 കാര്‍ ആണ് കുട്ടി ഓടിച്ചിരുന്നത്. 120 കിലോമീറ്റര്‍ വേഗതയിലാണ് കുട്ടി വാഹനം ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക