സുഡാപ്പിത്തരങ്ങളെ വിമര്‍ശിച്ച് ഒരു പോസ്റ്റ് ഇട്ടതാ... ജോലി പോയി... അത്രേ ഉള്ളോ... എന്റെ ഒരു കൈ, ജോലി, ജീവിതം... !; സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ,കല തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു.
ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റേടുത്തിരിക്കുന്നത് മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ് ആണ്. ആ പെണ്‍കുട്ടികളെ പിന്തുണയ്ക്കുകയും അവരെ വിമര്‍ശിച്ചവരെ എതിര്‍ക്കുകയും ചെയ്ത ആര്‍ജെ സൂരജിനെക്കൊണ്ട് ഒടുവില്‍ മാപ്പ് പറയിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ സൂരജിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചവരെ വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. അതിന് തെളിവാണ് ഇതിനെതിരെ ട്രോളുകള്‍ നിറഞ്ഞ നില്‍ക്കുന്നത്.