നാളെമുതല്‍ സംസ്ഥാനത്ത് സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ആരംഭിക്കും

ശ്രീനു എസ്

ബുധന്‍, 2 ഡിസം‌ബര്‍ 2020 (09:06 IST)
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. -എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കും.
 
നവംബറിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. പിങ്ക് കാര്‍ഡുകാരുടെ കിറ്റ് വിതരണമാണ് ഇപ്പോള്‍ തുടരുന്നത്. ഒക്ടോബറിലെ കിറ്റ് വാങ്ങാന്‍ ബാക്കിയുള്ളവര്‍ക്ക് ഡിസംബര്‍ അഞ്ചുവരെ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍