തിരുവനന്തപുരത്തെ അട്ടക്കുളങ്ങര രാമചന്ദ്രന്‍ വ്യാപാര ശാലയില്‍ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമിച്ചു താമസിച്ചിരുന്ന ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്നലെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ജില്ലയില്‍ അധികവും സമ്പര്‍ക്കം വഴിയാണ് രോഗം ഉണ്ടാകുന്നത്. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗികള്‍.