സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവഗണന: തൃശൂരില്‍ ഖദര്‍ ഊരി പ്രകടനം
കെപിസിസി തുടരെ നിര്‍ദ്ദേശം നല്‍കിയിട്ടും തൃശൂര്‍ ഡിസിസി യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ തൃശൂരില്‍ ഖദര്‍ ഊരി പ്രകടനം നടത്തി.ഖദര്‍ ഷര്‍ട്ട് ഉപേക്ഷിച്ചു തൃശൂര്‍ നഗരം ചുറ്റി പ്രതിഷേധ പ്രകടം നടത്തിയ യൂത്ത് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണു സമരം അവസാനിപ്പിച്ചത്.
സീറ്റ് നല്കിയില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ടിവന്നാല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. 30 ഓളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.