നുണപരിശോധന: സൂരജിന്റെ നിലപാട് കോടതി തള്ളി
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ നിലപാട് എറണാകുളം സിജെഎംകോടതി തള്ളി. നുണപരിശോധന നടത്തുന്ന കാര്യം തീരുമാനിക്കേണ്ടത് സി.ബി.ഐ ആണെന്നും കോടതി വ്യക്തമാക്കി. നുണപരിശോധനയ്ക്ക് സൂരജിന് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
കേസില്‍ സൂരജിനെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ നടപടിയ്ക്ക് സൂരജ് നൽകുന്ന ന്യായീകരണം നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടി. നേരത്തെ കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ സിബിഐ സൂരജിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സൂരജ് ഇതിന് വിസമ്മതിച്ചിരുന്നു.
അതിനിടെ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ജഡ്ജി കോടതിയില്‍ നിന്ന് ഒഴിവാക്കി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.