പീഡിപ്പിക്കുന്ന നയം സിപിഎം തിരുത്തിയില്ലെങ്കിൽ സിപിഐ പുറത്തുപോകുമെന്ന് ചന്ദ്രചൂഡൻ

ഞായര്‍, 2 ഓഗസ്റ്റ് 2015 (16:19 IST)
പീഡിപ്പിക്കുന്ന നയം സിപിഎം തിരുത്തിയില്ലെങ്കിൽ സിപിഐ പുറത്തുപോകുമെന്ന്  ആർഎസ്പി ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ.

 സിപിഎമ്മിന്റെ പീഡനം കാരണം ഇടതുമുന്നണിയിൽ നിന്നു സിപിഐ പുറത്തേക്കു പോയിക്കൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന് എല്ലാവരോടും പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയിലെ ജയം ആർഎസ്പിക്കും കൂടി അവകാശപ്പെട്ടതാണെന്നും ഡപ്യൂട്ടി സ്പീക്കർ പദവി ചോദിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും. പുതിയ ഘടകകക്ഷി വരുമ്പോൾ നിലവിലുള്ളവർക്കു ചില സ്ഥാനങ്ങൾ നഷ്ടമാകുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇടതുകക്ഷികള്‍ തയ്യാറാകണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക