കൊല്ലപ്പെട്ട എസ്റ്റേറ്റ് ജോലിക്കാരിയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും, കുട്ടി പ്ലസ് ടു ജയിച്ചാല്‍ ജോലിയും, ആയിരം രൂപ വീതം പെന്‍ഷനും നല്‍കാമെന്ന് സ്ഥലം സന്ദര്‍ശിച്ച എം.പി ദ്രാവിഡ മണി അറിയിച്ചിരുന്നു. എന്നാല്‍ പത്തുലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആയിരത്തിലേറെ പേര്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നത്. പ്രശ്‌നം രൂക്ഷമായാല്‍ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കടുവയെ വെടിവെച്ചുകൊന്നാല്‍ മാത്രമേ മൃതദേഹം റോഡില്‍ നിന്നു നീക്കൂവെന്നാണ് സമരക്കാര്‍ പറയുന്നത്.