തൃശൂര്‍ അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിതീവ്ര മഴയ്ക്ക് സാധ്യത

ഞായര്‍, 14 നവം‌ബര്‍ 2021 (17:12 IST)
തിങ്കളാഴ്ച തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രാത്രി യാത്രകള്‍ കുറയ്ക്കണമെന്നും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍