കലാഭവന്‍ മണിയുടെ മരണം: കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു

വ്യാഴം, 24 മാര്‍ച്ച് 2016 (08:38 IST)
മണിയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളായ മൂന്നു പേരെ ചില ഉപാധികളോടെ വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. 
 
ഇതുവരേയും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചത്. അവസാന സമയം മണിക്കൊപ്പമുണ്ടായിരുന്ന ഇവരെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയും പൊലീസ് അന്വേഷണം. 
 
അതേസമയം തന്നെ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് വളരെ ചെറിയ തോതിലാണ് ഉള്ളതെന്നും മരണത്തിന് കീടനാശിനി കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. രാസപരിശോധനാ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡി ജി പി നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക