ടിപി വധക്കേസ്: പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റം. പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെയാണ് പൂജപ്പുരയിലേക്ക് മാറ്റിയത്.