239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. പ്രധാനമായും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നത്. പിടി തോമസിൽ നിന്നും മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് എങ്കിൽ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർത്താനാണ് യുഡിഎഫിന്റെ ശ്രമം.