സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് പള്ളിവേട്ട മരച്ചീനിവിള വീട്ടില്‍ അഷറഫ് (51), തോളൂര്‍ സ്വദേശി ഐഷാലയം വീട്ടില്‍ ഷാജി എന്ന ഷാഹുല്‍ ഹമീദ് (46), പാച്ചല്ലൂര്‍ സ്വദേശി കിഴക്കേപന്നയില്‍ വീട്ടില്‍ രാഹുല്‍ (23) എന്നിവരാണ് ആര്യനാട് പൊലീസിന്‍റെ വലയിലായത്.