മന്ത്രിയാകാനില്ലെന്ന് കാപ്പന്‍, ആകണമെന്ന് തോമസ് ചാണ്ടി; എന്‍സിപിയില്‍ ചര്‍ച്ചകള്‍ സജീവം

മെര്‍ലിന്‍ സാമുവല്‍

ശനി, 28 സെപ്‌റ്റംബര്‍ 2019 (15:16 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി.

മാണി സി കാപ്പന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുമാണ് മുന്നിലുള്ളത്. അതിന് ശേഷമാകും ഒരു തീരുമാനം ഉണ്ടാകുക. തന്റെ മന്ത്രിസ്ഥാനമടക്കമുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം, മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുമില്ല ചിന്തിക്കുന്നുമില്ല. അങ്ങനെയുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസും അസംതൃപ്‌തരായ കേരളാ കോണ്‍ഗ്രസുകാരും സഹായിച്ചു. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും കാപ്പം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍