മുല്ലപ്പെരിയാര്‍: തമിഴ്നാട് അറ്റകുറ്റ പണികള്‍ തുടങ്ങി
മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് അറ്റകുറ്റ പണികള്‍ ആരംഭിച്ചു. ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അവസാനവട്ട പരിശോധനയും ഷട്ടറുകളുടെ അറ്റകുറ്റപണികളും തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെന്നൈ പൊതുമരാമത്ത് വര്‍ക്ക് ഷോപ്പിലെ എട്ടംഗസംഘം അണക്കെട്ടില്‍ എത്തിയിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍കുന്ന അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ ജലനിരപ്പ് ഉയര്‍ത്തുന്ന നടപടി ആരംഭിക്കും. നേരത്തെ തമിഴ്നാട് ഷട്ടറില്‍ പുതിയ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നു.