പുന:സംഘടന ഗ്രൂപ്പ് കളിയുടെ ഭാഗം: പിസി ജോർജ്
നിലവില്‍ കോൺഗ്രസിലുള്ള ഗ്രൂപ്പ് കളിയുടെ ഭാഗമാണ് പുന:സംഘടനയെന്ന് ചീഫ്‌വിപ്പ് പിസി ജോർജ്. പുന:സംഘടന ജനങ്ങളെ അവഹേളിക്കാന്‍ മാത്രമെ കഴിയുകയുള്ളുവെന്നും മന്ത്രിസഭാ പുന:സംഘടന ഇപ്പോള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് (ബി)ക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്, ഗണേശിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യം മുഖ്യമന്ത്രിയും ആർ ബാലകൃഷ്ണ പിള്ളയും ഹൈക്കമാൻഡും തീരുമാനിച്ചാൽ മതിയെന്നും ജോർജ് പറഞ്ഞു. മാന്യത നോക്കിയാണെങ്കിൽ മന്ത്രിമാരിൽ പലരെയും ഒഴിവാക്കേണ്ടി വരുമെന്നും പിസി ജോർജ് പറഞ്ഞു.