ശബരിമല സ്വര്‍ണകൊള്ള കേസില്‍ പിഎസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് എസ് ഐ ടി പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. 2025 ല്‍ സ്വര്‍ണപാളി കൊണ്ടുപോയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രശാന്തിനെ ചോദ്യം ചെയ്തത്. നേരത്തെ സ്വര്‍ണ്ണപ്പാളി കേസിലും ദ്വാരപാലക കേസിലും പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരിക്കെ കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണ്ണപ്പാളി ശില്പം കൊണ്ടുപോയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പ്രശാന്തിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും കേള്‍ക്കും.