തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവു വേട്ട: മൂന്ന് പേര്‍ അറസ്റ്റില്‍

ഞായര്‍, 13 മാര്‍ച്ച് 2016 (12:19 IST)
തലസ്ഥാന നഗരിയില്‍ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡുകളില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ അടക്കം  മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിഞ്ചി, റാണിമോള്‍, ദിലീപ് എന്നിവരാണു വലിയതുറ, പൂന്തുറ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിന്ന് പിടിയിലായത്.

ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഇവര്‍ കഞ്ചാവ് ശേഖരിച്ചു വച്ചിരുന്നതെന്നും കരിമഠം, വലിയതുറ ഭാഗങ്ങളിലാണ് ഇവ വിറ്റഴിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ആറു കിലോ, നാലുകിലോ എന്നീ നിലകളിലുള്ള രണ്ട് കെട്ടുകളാണു പിടിച്ചെടുത്തത്.

ആന്ത്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നത്. ഏറെ നാളുകള്‍ക്ക് മുമ്പ് ഓട്ടോയില്‍ കഞ്ചാവ് കച്ചവടം നടത്തിയതിനു അറസ്റ്റിലായ ജിഞ്ചി ജാമ്യത്തില്‍ നില്‍ക്കവേയാണു വീണ്ടും പിടിയിലായത്. പതിനഞ്ചോളം കേസുകളാണു ജിഞ്ചിക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.

വെബ്ദുനിയ വായിക്കുക