തിരുവനന്തപുരത്ത് വോട്ടെണ്ണലിനിടെ വെടിപൊട്ടി

വെള്ളി, 16 മെയ് 2014 (09:49 IST)
തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ഇവാനിയോസ് കോളേജില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആര്‍ക്കും പരുക്കില്ല. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ വൈശാഖിന്റെ കൈയിലിരുന്ന തോക്കാണ് പൊട്ടിയത്. 
 
ഇദ്ദേഹത്തിനെതിരേ ഡിപ്പാര്‍ട്ടുമെന്റല്‍ അന്വേഷണത്തിന് എസ്എപി കമാന്‍ഡന്റ് പികെ ഗുപ്ത ഉത്തരവിട്ടു. വൈശാഖ് ഉപയോഗിച്ചിരുന്ന തോക്ക് പരിശോധനയ്ക്കായി അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 
 
7.62 എംഎം വെടിയുണ്ടയാണ് പൊട്ടിയത്. ഗ്രൗണ്ടിലേക്ക് വെടിപൊട്ടിയതുകൊണ്ട് അപകടം ഒഴിവായി. സംഭവസമയത്ത് കളക്ടര്‍ ബിജു പ്രഭാകര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു.
 
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: http://elections.webdunia.com/kerala-loksabha-election-results-2014.htm
 

വെബ്ദുനിയ വായിക്കുക