മുന്നണിക‌ൾ തമ്മിലുള്ള വിയോജിപ്പ് സ്വാഭാവികം, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുമെന്ന് സുധീരൻ

ബുധന്‍, 6 ജൂലൈ 2016 (11:38 IST)
മുന്നണിക‌ൾ തമ്മിലുള്ള വിയോജിപ്പുകൾ സ്വാഭാവികമാണെന്നും അതിൽ അസ്വഭാവികത ഒന്നുമില്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സുധീരൻ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജെഡിയു എന്നീ കക്ഷികളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.
 
യുഡിഎഫിന്റെ സംഘടനാസംവിധാനം അഴിച്ച് പണിയണമെന്നും ജെ ഡി യു സംസ്ഥാന നേതൃത്വം  ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചതെന്നും ജെ ഡി യു വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കെഎം മാണി രംഗത്തെത്തിയതും കോണ്‍ഗ്രസിനു പൊല്ലാപ്പായിരുന്നു ഉണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക