ഡിഎൽഎഫ്: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു
ഡിഎൽഎഫ് ഫ്ളാറ്റ് വിഷയത്തില്‍ ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ തീരദേശ പരിപാലന അതോറിറ്റിയുടെ മൂന്നംഗ സമിതിയെ നിയോഗിച്ചു.15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ഡോ പദ്മകുമാർ, ഡോ രാമചന്ദ്രൻ, കമലാക്ഷൻ എന്നിവരാണ് ഈ കാര്യം അന്വേഷിക്കുക. തീരദേശ പരിപാലന നിയമം ലംഘിച്ചുവോ എന്നായിരിക്കും സമിതി പ്രധാനമായും അന്വേഷിക്കുക. നിയമസഭയില്‍ കൈയേറ്റം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു.
നേരത്തെ ഫ്‌ളാറ്റ് നിര്‍മ്മിച്ചതില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വരുന്നതിന് മുമ്പ് തന്നെ ചോര്‍ന്നതില്‍ സ്പീക്കര്‍ ജി കാര്‍ത്തികയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.