മദ്ധ്യസ്ഥന്‍ വേണ്ട മുഖ്യമന്ത്രി മതി: ഐഎഎസ് അസോസിയേഷൻ

വെള്ളി, 20 ജൂണ്‍ 2014 (16:34 IST)
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം തള്ളി ഐഎഎസ് അസോസിയേഷൻ  രംഗത്തുവന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്നം തീര്‍ക്കുന്നതിനായി ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ കെഎം ചന്ദ്രശേഖറിന്റെ മദ്ധ്യസ്ഥനാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നത്.

രാജു നാരായണ സ്വാമി സമര്‍പ്പിച്ച പരാതി ചോർന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനോട് യോജിപ്പില്ലെന്നും ചീഫ് സെക്രട്ടറിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടേ മതിയാകു എന്നാണ് അസോസിയേഷന്റെ നിലപാട്.

കെഎം ചന്ദ്രശേഖറിന്റെ ഇടപെടലിലൂടെ പ്രധാന പ്രശ്നങ്ങൾ  തീരില്ലെന്നും ഇങ്ങനെ പ്രശ്നങ്ങൾ തുടരാതെ ശാശ്വതമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷൻ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക