യുജിസി സംഘം യൂണിവേഴ്സിറ്റി കോളേജിൽ രഹസ്യമായി പരിശോധന നടത്തി
യുജിസി സംഘം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നു രാവിലെ രഹസ്യമായി പരിശോധന നടത്തി. ആരും ആറിയാതെയാണ് സംഘം കോളേജിൽ പരിശോധന നടത്തിയത്. പരിശോധനയിൽ സംഘം തൃപ്തി രേഖപ്പെടുത്തി. തുടര്‍ന്നുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്‍മ്പായി സംഘം സർക്കാരുമായി വീണ്ടും ചർച്ച നടത്തും.
യൂണിവേഴ്സിറ്റി കോളേജിന് സ്വയംഭരണം അനുവദിക്കുന്നതിനായുള്ള പരിശോധന നടത്താന്‍ സംഘം രണ്ടു ദിവസം മുന്‍മ്പായി തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോളേജിനുള്ളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതിനാൽ പരിശോധന നടത്താനായിരുന്നില്ല.