ഓപ്പറേഷന് കുബേര: മൂന്നുപേര്‍ പിടിയില്‍
അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തി വരുന്ന റെയ്ഡുകളില് കഴിഞ്ഞ ദിവസം 3 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡിജിപി അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 108 റെയ്ഡുകള്‍ നടത്തിയതില്‍ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിനൊപ്പം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന രേഖകളും 9000 രൂപയും ബ്ലാങ്ക് ചെക്കുകളും പ്രോ നോട്ടുകളും പിടിച്ചെടുത്തു. ഇതിനൊപ്പം പാലക്കാട് ജില്ലയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന് കുബേര അനുസരിച്ച് ഇതുവരെയായി സംസ്ഥാനത്തൊട്ടാകെ 9272 ലേറെ റെയ്ഡുകളാണു നടത്തിയത്. ഇതില്‍ മൊത്തം 738 പേര് പിടിയിലായിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.