യാത്രയ്ക്കിടയില്‍ പണം കവര്‍ന്നയാള്‍ പിടിയില്‍

വെള്ളി, 6 ജൂണ്‍ 2014 (17:03 IST)
ബസ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് 3 ലക്ഷം രൂപ കവര്‍ച്ച നടത്തിയ ആള്‍ പൊലീസ് പിടിയിലായത്. വിഴിഞ്ഞം അടിമലത്തുറ ലിജ ഹൌസില്‍ കുണ്ടറ കുഞ്ഞുമോന്‍ എന്ന കുഞ്ഞുമോനാണു ഷാഡോ പൊലീസിന്റെ വലയിലായത്.

ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ബാഗുകള്‍ കവര്‍ച്ച ചെയ്യുന്നതാണ്‌ ഇയാളുടെ പതിവ് പരിപാടി എന്ന് പൊലീസ് പറഞ്ഞു. തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തുള്ള അമ്പലമുക്കിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണ പണയം വച്ച മൂന്നു ലക്ഷം രൂപയുമായി സ്വകാര്യ ബസില്‍ കയറിയ ആള്‍ യാത്ര ചെയ്യവേ കുഞ്ഞുമോനും സംഘവും ഇയാളെ പിന്‍തുടരുകയും പണം തട്ടിയെടുത്ത ശേഷം സ്റ്റാച്യൂവില്‍ ഇറങ്ങി മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് പണത്തിന്‍റെ ഉടമ സ്റ്റാച്യൂ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി വലയില്‍ വീണത്. ഇയാള്‍ പല നഗരങ്ങളിലും മാറി മാറി നടത്തായിരുന്നു മോഷണം നടത്തിയിരുന്നത്.

ക്രൈം ഡിറ്റാച്ച്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ഇ.ബൈജുവും സംഘവും ഉള്‍പ്പെട്ട പൊലീസ് സംഘമാണു ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. സംഘാങ്ങളെ പിടികൂടാനുള്ള ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക