27 വൈദ്യുതി മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സംസ്ഥാനത്തൊട്ടാകെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബോര്‍ഡിന്‍റെ ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 27 വൈദ്യുതി മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ചീഫ് വിജിലന്‍സ് ഓഫീസര്‍ എന്‍ രാമചന്ദ്രന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണു പരിശോധനകള്‍ നടത്തിയത്. ഈ കേസുകളില്‍ 17 ലക്ഷം രൂപയുടെ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
മീറ്ററിന്‍റെ റീഡിംഗ് കൌണ്ടര്‍ തിരിച്ചു വയ്ക്കുക, മീറ്റര്‍ സര്‍ക്യൂട്ടില്‍ റസിസ്റ്റന്‍റുകള്‍ ഘടിപ്പിക്കുക, മീറ്ററില്‍ ഫിലിം കടത്തുക, ഇന്‍കമിംഗ് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുക്കുക, സര്‍വീസ് വയര്‍ ലൂപ്പ് ചെയ്ത് ഉപയോഗിക്കുക തുടങ്ങിയ വിവിധ തരത്തിലുള്ള വൈദ്യുതി മോഷണ രീതികളാണ് അധികൃതര്‍ കണ്ടെത്തിയത്.