മോഡി മതേതരത്വത്തിന് ഭീഷണി: ചെന്നിത്തല
നരേന്ദ്ര മോഡി മതേതരത്വത്തിന് ഭീഷണിയാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കാര്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിരാഗാന്ധി തിരിച്ചുവന്ന കാര്യം ആരും മറക്കേണ്ട. യുപിഎയുടെ പരാജയത്തിന് രാഹുല്‍ഗാന്ധിയെ പഴിചാരുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.