ബാര്‍ ലൈസന്‍സ് വിഷയം നാളെ ചര്‍ച്ച ചെയ്യില്ല

തിങ്കള്‍, 19 മെയ് 2014 (13:13 IST)
ബാര്‍ ലൈസന്‍സ് വിഷയം നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല. മദ്യനയം യുഡിഎഫ് യോഗത്തിന്റെ അജണ്ടയില്‍ ചേര്‍ക്കാത്തതാണ് ഈ തീരുമാനത്തിന് കാരണം. മദ്യനയത്തില്‍ കെപിസിസിയില്‍ തന്നെ രണ്ട് അഭിപ്രായമുള്ളതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ചത്.

അതെസമയം ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും  
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. ഘടകകക്ഷികളുടെ നിലപാട് അറിഞ്ഞ ശേഷം മതി യുഡിഎഫില്‍ ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചയെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.

വെബ്ദുനിയ വായിക്കുക