വിധി ആഘാതം: വിഎം സുധീരന്‍

ബുധന്‍, 7 മെയ് 2014 (12:38 IST)
മുല്ലപ്പെരിയാര്‍ വിഷയത്തിലെ വിധി കേരളത്തിന് ആഘാതവും ഏകപക്ഷീയവുമെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്.

ഒരു സംസ്ഥാനത്തെ ജനതയുടെ ജീവനും സ്വത്തിനും മേലുള്ള ആശങ്കകള്‍ കണക്കിലെടുക്കാത്ത ഏകപക്ഷീയമായ വിധിയാണ് സുപ്രീംകോടതി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നടത്തിയ പഠനത്തില്‍ ഡാം സുരക്ഷിതമല്ലെന്ന് പറഞ്ഞിരുന്നു. ഇവിടം ഭൂചന മേഖലയാണ്.

ഈ വിഷയത്തില്‍ ആധികാരികവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി പരിഗണിച്ചില്ലെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക