ഷാനിമോള്‍ക്കെതിരെ ഉണ്ണിത്താന്‍
കെപിസിസിക്ക് കത്തയച്ച മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.
ഷാനിമോള്‍ ഉസ്മാന്‍ സമര്‍പ്പിച്ച കത്തും നിലവിലെ ആരോപണവും അനവസരത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടമാടുന്നത് പ്രതിച്ഛായ മത്സരമാണ്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.