സുരക്ഷ കര്‍ശനമാക്കും: ആഭ്യന്തര മന്ത്രി
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ രാവിലെ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പൊതു സ്ഥലങ്ങളിലും, ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അതിനാല്‍ തന്നെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.