മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം: വിഎസ്
കടകംപള്ളി ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
സിബിഐയുടെ എഫ്ഐആറില്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിഎസ് അച്യുതാനന്ദന്‍ ഈ കാര്യം ഉന്നയിച്ചത്.
കൂടാതെ മുഖ്യമന്ത്രിയും ഓഫീസുമായുള്ള സലീംരാജിന്റെ ബന്ധമാണ് ഭൂമി തട്ടിപ്പ് നടത്താന്‍ സഹായിച്ചത്. ഈ കാര്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറിനില്‍ക്കാന്‍ പറ്റില്ലെന്നും വിഎസ് പറഞ്ഞു.