കേന്ദ്ര നേതൃത്വത്തില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് വിഎസ്

വെള്ളി, 6 ജൂണ്‍ 2014 (21:22 IST)
സിപിഎം കേന്ദ്ര നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. പോളിറ്റ് ബ്യൂറോയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. 
 
നേതൃമാറ്റം ഉണ്ടാവില്ലെന്നുള്ള വിവരം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ അറിയിച്ചെന്നും വിഎസ് വ്യക്തമാക്കി. നേതൃമാറ്റം ആവശ്യമുണ്ടെന്ന് താനും കരുതുന്നില്ലെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക