നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പതിനാറുകാരൻ പിടിയിലായി
ബുധന്‍, 28 ഡിസംബര്‍ 2016 (15:11 IST)
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നാണു പഴക്കമേറിയ ഗണപതി വിഗ്രഹം കഴിഞ്ഞ ശനിയാഴ്ച മോഷണം പോയത്.
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നു രാവിലെ ക്ഷേത്ര പൂജാരി ക്ഷേത്രം തുറന്നപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപ വാസിയായ 16 കാരനെ പൊലീസ് പിടികൂടിയത്.
അഞ്ചര കിലോയിലേറെ തൂക്കം വരുന്ന ഗണപതിയുടെ പഞ്ചലോഹ വിഗ്രഹം സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.