നിരവധി കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 12 മെയ് 2024 (16:41 IST)
തിരുവനന്തപുരം :  ബൈക്ക്, റബ്ബര്‍ ഷീറ്റ് തുടങ്ങി നിരവധി സാധനങ്ങൾ മോഷ്ടിച്ച കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. വെള്ളറട പൊന്നമ്പി കല്ലുവരമ്പ് പുത്തന്‍വീട്ടില്‍ രാജേഷ് കുമാര്‍ (35) ആണ് പോലീസ് പിടിയിലായത്.
വെള്ളറട ജേക്കബ് പുതുവല്‍ പുത്തന്‍വീട്ടില്‍ സത്യരാജിന്റെ കിണറില്‍ സ്ഥാപിച്ചിരുന്ന 19,000 രൂപ വിലയുള്ള മോട്ടോര്‍ കവര്‍ന്ന കേസിലാണ് പിടിയിലായത്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ മാരായ ശശികുമാര്‍, അജിത്ത്കുമാര്‍, സിവില്‍ പോലീസുകാരായ അജി, അജിത്ത്, രാജ് മോഹന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
 
 മോഷ്ടിച്ച മോട്ടോര്‍ വെള്ളറയില്‍ തന്നെയുള്ള ആക്രി കടയില്‍ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍