മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരും തിരുവനന്തപുരം കാര്യവട്ടം ഗീതുഭവനില്‍ നിതിന്‍ (18), കുളത്തൂര്‍ സി.ആര്‍.പി നഗറില്‍ സച്ചിന്‍ ഭവനില്‍ സച്ചിന്‍ (22) എന്നിവരുമാണു പിടിയിലായത്.
ആറ്റിങ്ങലിനു സമീപം പുരവൂര്‍ സ്വദേശി രതിയുടെ മൂന്നര പവന്‍, ആറ്റിങ്ങല്‍ വേളാര്‍ കുടിക്ക്സ്അമീപം ഗോമതിയുടെ മൂന്നു പവന്‍, തോന്നയ്ക്കല്‍ കുടവൂര്‍ സ്വദേശിനിയുടെ മൂന്നു പവന്‍ എന്നിവ ഇവരാണു കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണ്ണം ഇവര്‍ നാഗര്‍കോവിലില്‍ വിറ്റ് കന്യാകുമാരിയിലെ ലോഡ്ജില്‍ ആഡംബര രീതിയില്‍ അടിച്ചു പൊളിക്കുകയായിരുന്നു.