കേരളത്തില്‍ ഭരണമാറ്റവും കാട്ടാക്കടയില്‍ യുഡിഎഫ് വിജയവും ഉറപ്പ്: തമ്പാനൂര്‍ രവി

ശ്രീനു എസ്

ഞായര്‍, 4 ഏപ്രില്‍ 2021 (13:40 IST)
കേരളത്തില്‍ ഭരണമാറ്റവും കാട്ടാക്കടയില്‍ യുഡിഎഫ് വിജയവും ഉറപ്പെന്ന് തമ്പാനൂര്‍ രവി. യു.ഡി.എഫ്. ഗവണ്‍മെന്റിനായി കാട്ടാക്കടയുടെ ജനപ്രതിനിധി കൈയുയര്‍ത്തുക തന്നെ ചെയ്യും. അത് മലയിന്‍കീഴ് വേണുഗോപാലിലൂടെ നടക്കുമെന്നത് സുനിശ്ചിതമാണ്. കാട്ടാക്കട എന്ന വീരചരിത്ര സ്മരണകള്‍ ഉള്ള നാട്ടില്‍ അതിന്റെ ജനപ്രതിനിധി കളങ്കമില്ലാത്ത ഒരു സാത്വികന്‍ ആയ മനുഷ്യന്‍ എന്ന നിലിയില്‍ വേണുഗോപാലിലൂടെ സംഷീകരിക്കുന്നതിന് ജനങ്ങളുടെ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കഴിഞ്ഞ 5 കൊല്ലം ഈ നാട് അനുഭവിച്ച വേദനകള്‍ അപമാനം ഇവ മാറ്റിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഏപ്രില്‍ 6 ന് ഉള്ള തെരഞ്ഞെടുപ്പ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്ത് ശരാശരി മലയാളിയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനാണ് പിണറായി വിജയന്‍. എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതിയുടെ കൂമ്പാരമാണ് ഈ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്നത്. പ്രതിപക്ഷത്തിന്റെ നിതാന്ത ജാഗ്രതയോടുള്ള പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ കേരളത്തെ വിറ്റു തുലയ്ക്കുമെന്നത് സ്പര്‍ഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍