എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കാക്കനാട് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാള്‍ കുപ്രസിദ്ധ മോഷ്ടാവ് നാരായണ ദാസിന്‍റെ നേതൃത്വത്തില്‍ മോഷണ സംഘം ഉണ്ടാക്കുകയായിരുന്നു.
സംഘാംഗങ്ങളായ നിസാര്‍, ഷാജി, രാഹുല്‍ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തലശേരി സി ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.