പാഠപുസ്തകം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ടാബ്‌ലെറ്റുകളിലേക്ക് മാറണമെന്ന് അബ്ദുറബ്ബ്

വെള്ളി, 10 ജൂലൈ 2015 (13:07 IST)
പാഠപുസ്തകം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ടാബ്‌ലെറ്റുകളിലേക്ക് മാറേണ്ടകാലമായെന്ന് വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്.പാഠപുസ്തകം അച്ചടിച്ച് നല്‍കുന്നതില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും നിശ്ചിത സമയത്തിനുള്ളില്‍ പുസ്തകം അച്ചടിച്ച് തീരില്ലെന്ന് കെബിപിഎസ് വൈകിയാണ് സര്‍ക്കാരിനെ അറിയിച്ചതെന്നും ഇതിനാലാണ് പ്രതിസന്ധി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 20ന് തന്നെ പാഠപുസ്തകങ്ങള്‍ അച്ചടിച്ച് ലഭ്യമാക്കും. പുസ്തകങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ അനാവശ്യമാണെന്നും അദ്ദെഹം പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു മന്ത്രി.

വെബ്ദുനിയ വായിക്കുക