ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് സ്വപ്നയ്ക്ക് എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മാര്‍ച്ച് 2023 (15:10 IST)
ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് സ്വപ്നയ്ക്ക് എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തി ഉണ്ടായെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. 
 
തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും സ്വപ്നയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍