മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം: സുരേഷ് ഗോപി
തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (10:02 IST)
മണ്ണിനെയും മനുഷ്യനെയും മരത്തിനെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാവണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദര്‍ശനമെന്നും കണ്ണൂരിലെ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. അക്രമങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന്‍ പ്രതീക്ഷിച്ചിടത്തെല്ലാം വീണ്ടും വീണ്ടും പലതരത്തിലുള്ള അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഭരണാധികാരികളല്ല ഇതിന്റെ കുറ്റക്കാര്‍, താഴെതട്ടിലുളള ക്രൂരരായ അണികളാണ് ഇത്തരം കുഴപ്പമുണ്ടാക്കുന്നത്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണം തടസമാവരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് വളരെ മാന്യമായ സമീപനമാണ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി അദ്ദേഹം ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളും എന്നാണ് ഓരോരുത്തരും പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു