പിണറായി സുരേഷ് ഗോപിയോട് ചെയ്‌തത് ചതിയോ ?; കലിതുള്ളിയെത്തിയ താരത്തെ അനുനയിപ്പിച്ചു - കലിപ്പ് തീരാതെ ബിജെപി എംപി

ബുധന്‍, 16 നവം‌ബര്‍ 2016 (15:28 IST)
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലേക്ക് സുരേഷ് ഗോപി എംപിയെ ക്ഷണിച്ചില്ല. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുളള ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെയും മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

യോഗത്തില്‍ തന്നെ വിളിക്കാത്തതില്‍ എതിര്‍പ്പില്ല. തന്നെ വിളിക്കേണ്ടെന്ന് തോന്നിയത് കൊണ്ടാകും ഒഴിവാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയിൽ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ് ഗോപിയെ മറ്റുള്ളവർ അനുനയിപ്പിച്ചതായാണ് വിവരം.

നോട്ട് നിരോധനത്തിന് പിന്നാലെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ യോഗം വിളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക