എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ ഗവേഷണ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞങ്ങാട് കല്യോട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണ എന്ന 25 കാരനാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പഞ്ചാബിലെ കേന്ദ്ര സർവകലാശാലാ ഗവേഷണ വിദ്യാർത്ഥിയാണ് മരിച്ച പ്രജീഷ് കൃഷ്ണൻ. കല്യോട്ടെ ബലിക്കളത്തിൽ കൃഷ്ണൻ - പ്രസന്ന ദമ്പതികളുടെ പുത്രനാണ് പ്രജീഷ് കൃഷ്ണ. വിദ്യാർത്ഥികളായ പ്രജീഷ്, പ്രജിന എന്നിവർ സഹോദരിമാരാണ്.