കഴിഞ്ഞ മാസം ഒന്നിനാണ് വിവാഹം മുടങ്ങിയതിൽ മനം നൊന്ത് മല്ലിക വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹത്തീനായി ഇരുവരുടെയും ജാതകപൊരുത്തം വീട്ടുകാർ നോക്കിയിരുന്നു. എന്നാൽ യുവാവിന് ചൊവ്വാദോഷം ഉള്ളതിനാൽ വിവാഹം മുടങ്ങി. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.