ജനാലവഴി കയറിയ പാമ്പ് കടിച്ചു, 17കാരിക്ക് ദാരുണ അന്ത്യം

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (17:28 IST)
വീടിനുള്ളിൽ കയറിയ പാമ്പിന്റെ കടിയേറ്റ് വിദ്യർത്ഥിനി മരിച്ചു. പാറശാലയിലാണ് സംഭവം ഉണ്ടായത്. വ്ലാത്താങ്കര മാച്ചിയോട് അനിൽ മെറ്റിൽഡ ദമ്പതികളുടെ മകൾ. അനിഷ്മയാണ് മരിച്ചത്. സെപ്തംബർ ഒന്നിന് രാത്രി 10.30യോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ജനാലവഴി ഉള്ളിൽ കടന്ന പാമ്പ് കടിക്കുകയായിരുന്നു.
 
പാമ്പുകടിയേറ്റ പെൺകുട്ടിയെ വീട്ടുകാർ ആദ്യം എത്തിച്ചത് പ്രദേശത്തെ വിഷവൈദ്യന്റെ അടുത്തായിരുന്നു. ചികിത്സ നൽകിയ ശേഷം ചില പച്ച മരുന്നുകളും നൽകി. പെൺക്കുട്ടിയെയും കുടുംബത്തെയും വൈദ്യൻ വീട്ടിലേക്ക് തിരികെ അയച്ചു. രാത്രി 12.30ഓടെ പെൺക്കുട്ടിയുടെ വായിൽനിന്നും നുരയും പതയും വന്ന് അബോധാവസ്ഥയിലായതോടെയാണ് കുട്ടിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
 
സ്ഥിതി മോശമായതിനെ തുടന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി മരിക്കുകയായിരുന്നു. പാറശാല ഗവൺമെന്റ് ഗേൾസ് എച്ച് എസ് സ്കൂളിലെ കോമേഴ്സ് വിദ്യാർത്ഥിനിയാണ് മരിച്ച അനിഷ്മ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍