പരീക്ഷയ്‌ക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് ഡിജിപി

ജോര്‍ജി സാം

തിങ്കള്‍, 25 മെയ് 2020 (23:09 IST)
പരീക്ഷയ്ക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. നാളെ മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ചിരുന്ന എസ്എസ്എല്‍സി - ഹയര്‍സെക്കന്ററി പരീക്ഷകള്‍ പുനഃരാരംഭിക്കുന്നത്. ഇതിന് എല്ലാസജ്ജീകരണങ്ങളും ഒരുക്കിയതായി പൊലീസ് അറിയിച്ചു.
 
പരീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ പൊലിസ് ഉണ്ടാവും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം വനിതാ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. 
 
പട്ടിക വര്‍ഗ മേഖലകളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ സാന്നിധ്യമുണ്ടാകും. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ എത്തിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍