എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും; മൊബൈല്‍ ആപ്പുവഴിയും ഫലം അറിയാം

ശ്രീനു എസ്

തിങ്കള്‍, 29 ജൂണ്‍ 2020 (12:39 IST)
എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരിക്കും ഫലം പുറത്തുവരുന്നത്. 422347 വിദ്യാര്‍ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ച പരീക്ഷ കൊറോണ ഭീതിയെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ബാക്കിയുണ്ടായിരുന്ന രണ്ടു പരീക്ഷകള്‍ നടത്തിയത് മെയ് 26മുതല്‍ 30വരെയുള്ള തിയതികളിലായിരുന്നു. 
 
എസ്എസ്എല്‍സി ഫലം അറിയാന്‍ മെബൈല്‍ ആപ്പ് ഒരുക്കിയിട്ടുണ്ട്. സഫലം 2020 എന്നാണ് ആപ്പിന്റെ പേര്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാനനിമിഷം തിരക്കൊഴിവാക്കാന്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കുന്നതായിരിക്കും നല്ലത്. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍