തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നും തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ഒലി പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാര്‍ ചൈനയുടെ സ്വാധീനത്തിലാണ് ഭൂപടം മാറ്റി ഇന്ത്യയുടെ പ്രദേശങ്ങള്‍ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തത്.
അതേസമയം നേപ്പാളില്‍ ചൈന നടത്തിയതില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അധികാരത്തില്‍ തുടരുന്നതിനുവേണ്ടി നേപ്പാള്‍ പ്രധാനമന്ത്രി പാക്കിസ്ഥാന്‍, ആഫ്ഗാനിസ്ഥാന്‍ മാതൃകകള്‍ പിന്തുടരുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ആരോപണം. എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്റെയോ വ്യക്തികളുടെയോ പേരെടുത്ത് പ്രധാനമന്ത്രി പറഞ്ഞി. അടിയൊഴിക്കുകള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നും ഇതൊന്നും നടക്കില്ലെന്നും ഒലി പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതാവായിരുന്ന മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തില്‍ നടന്ന പരിപാടിയിലാണ് ശര്‍മ ഒലി ഇക്കാര്യം വ്യക്തമാക്കിയത്.