ശ്രീജിത്ത് രവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇവരോ ?; പൊലീസുകാരന് സസ്പെൻഷൻ
നടൻ ശ്രീജിത്ത് രവി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. പരാതിയില്‍ വീഴ്‌ച വരുത്തിയതിനേത്തുടര്‍ന്നാണ് ഒറ്റപ്പാലം എസ്ഐ എ ആദംഖാൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഉത്തരവിട്ടു.
അതിനിടെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ സിവിൽ പൊലീസ് ഓഫീസർ രാജശേഖരനെ സസ്പെൻഡ് ചെയ്‌തു. പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാൻ ശ്രമിച്ചെന്നുമാണു കണ്ടെത്തൽ.
കഴിഞ്ഞ 27 ന് രാവിലെ പത്തിരിപ്പാലയ്ക്ക് സമീപത്തുവച്ച് വിദ്യാർഥിനികളെ ശ്രീജിത്ത് രവി അപമാനിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്ന് കലക്ടർ പി മേരിക്കുട്ടിയുടെ നിർദേശപ്രകാരം പിബി നൂഹ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.