സ്പിരിറ്റു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടിയവിള കടുക്കാമല ശാരദാ നിലയത്തില്‍ ബിനുകുമാര്‍ (34), ആറാലുമ്മൂട് കൈതോട്ടുകോണം പ്ലാവിള പുത്തന്‍ വീട്ടില്‍ ഷാന്‍ (32) എന്നിവരാണു പൊലീസ് പിടിയിലായത്.
കഴിഞ്ഞ മേയ് മാസം പുനലാല്‍ ഫിറോസ് എന്നയാളുടെ അടച്ചിട്ട വീട്ടില്‍ 720 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന കേസുമായി ബന്ധപ്പെട്ടാണിവരെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സ്പിരിറ്റ് കടത്തുന്നതിനു ഉപയോഗിച്ച വാനും പിടിച്ചെറ്റുത്തു. ഇവര്‍ക്കെതിരെ ജില്ലയില്‍ തന്നെ നിരവധി അബ്കാരി കേസുകള്‍ നിലവിലുണ്ട്.
റൂറല്‍ പൊലീസ് മേധാവി ഷെഫിന്‍ അഹമ്മദിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡി.വൈ.എസ്.പി സെയ്ഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്. പ്രതികള്‍ക്കെതിരെ നെയ്യാറ്റിന്‍കര, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടി, അക്രമം കേസുകളും നിലവിലുണ്ട്.